റോഷി അഗസ്റ്റിൻ 
Kerala

വരുമാനം വര്‍ധിപ്പിക്കാന്‍ ജല അതോറിറ്റി; അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്ക് തുറന്നു നൽകും

വെള്ളയമ്പലം വെല്ലിംഗ്ടൺ വാട്ടർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കും

Namitha Mohanan

തിരുവനന്തപുരം: പൊതുജനങ്ങളുടെ ഉപയോഗത്തിനായി ജലവകുപ്പിന് കീഴിലുള്ള അതിഥി മന്ദിരങ്ങൾ നവീകരിക്കുകയും സാധ്യമായ ഇടങ്ങളിൽ പുതിയത് പണിയുകയും ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.​​ വെള്ളയമ്പലം വെല്ലിംഗ്ടൺ വാട്ടർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കും. ജല വകുപ്പിന്‍റെ തനത് വരുമാനം വർധിപ്പിക്കുന്നതിനും ടൂ​റിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതി​നു​മാണ് ഇത്തരം ന‌പടികൾ സ്വീകരിക്കുന്നത്. പ്രദേശികവും ജനകീയവുമായ ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അനുയോജ്യമായ പ്രദേശങ്ങളിൽ വ്യൂ ‌ടവറുകൾ സ്ഥാപിക്കും. പ്ലം​പി​ങ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആവശ്യമായ ടെസ്റ്റിംഗ് ലാബുകൾ ആരംഭിക്കും.

കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 190 എം എൽ​​ഡി ​പ്ലാന്‍റ് സ്ഥാപിക്കുന്നതിനും നാട്ടകം കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ചു. അമൃതം പദ്ധതിയിൽ കൂടുതൽ മുനിസിപ്പാലിറ്റികളെ ഉൾപ്പെടുത്തിയിട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ