വിവാദമായ നോട്ടീസ് 
Kerala

നോട്ടീസ് വിവാദം; ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ പങ്കെടുക്കാതെ മുൻ രാജകുടുംബം

ബോധപൂർവം അവഹേളിക്കാൻ അവസരമുണ്ടാക്കിയ സാഹചര്യത്തിൽ പ്രതിഷേധസൂചകമായി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നു മുൻ രാജകുടുംബത്തിലെ അംഗങ്ങൾ അറിയിച്ചു

MV Desk

തിരുവന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ വാർഷികപരിപാടിയിൽ തിരുവിതാംകൂറിലെ മുൻ രാജകുടുംബം പങ്കെടുത്തില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം.

മുൻ തിരുവിതാംകൂർ രാജകുടുബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ഗൗരി പാർവതിബായി എന്നിവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. മുൻ രാജകുടുബത്തെയും കുടുംബാംഗങ്ങളെയും അതിരുവിട്ട് പുകഴ്ത്തുന്ന തരത്തിലാണ് നോട്ടീസ് അച്ചടിച്ചത്.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നലെ നോട്ടീസ് പിൻവലിച്ചിരുന്നു. ബോധപൂർവം അവഹേളിക്കാൻ അവസരമുണ്ടാക്കിയ സാഹചര്യത്തിൽ പ്രതിഷേധസൂചകമായി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും മുൻ രാജകുടുംബത്തിലെ അംഗങ്ങൾ അറിയിച്ചു.

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്