ചായയ്ക്ക് അമിത വില ഈടാക്കിയതിന് 22,000 രൂപ പിഴ Representative image
Kerala

ചായയ്ക്ക് അമിത വില ഈടാക്കിയതിന് 22,000 രൂപ പിഴ

150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ 5രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐആർസിടിസി നിരക്ക്

VK SANJU

തിരുവനന്തപുരം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റെയിൽവേ കാന്‍റീനിൽ നിന്നും നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതി ശരിയാണെന്ന് കണ്ടതിനെ തുടർന്ന് 22,000 രൂപ പിഴയിട്ടു.

ദക്ഷിണ മേഖലാ ജോയിന്‍റ് കൺട്രോളർ സി. ഷാമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി കാന്‍റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22,000 രൂപ ഫീസ് അടച്ചു.

150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ 5രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐആർസിടിസി നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും 5രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു.

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

ജന്തർ മന്ദറിൽ വീണ്ടും സംഘർഷം; പൊലീസ് ഓഫീസറെ അടിച്ച് ഓടിച്ച് പ്രതിഷേധക്കാർ

''അയാളുടെ പേര് കേട്ടിട്ട് പോലുമില്ല, ആരോപണം ഉന്നയിച്ചവർ തെളിയിക്കണം''; ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്‍റെ മറുപടി

രാജ‍്യതലസ്ഥാനത്തെ വിദ‍്യാർഥി പ്രക്ഷോഭം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്താരാഷ്ട്ര മാധ‍്യമങ്ങൾ

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ