വേടനെതിരേ വിവാദ പരാമർശം; കേസരി പത്രാധിപരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

 

file image

Kerala

വേടനെതിരേ വിവാദ പരാമർശം; കേസരി പത്രാധിപരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് അറസ്റ്റ്.

കൊല്ലം: റാപ്പർ വേടന്‍റേത് കലാഭാസമാണെന്ന പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കേസരി പത്രാധിപർ എൻ. ആർ മധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട സ്റ്റേഷനിലെത്തിയ മധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നും അതിനു പിന്നിൽ രാജ്യത്തെ വിഘടനവാദികൾ ഉണ്ടെന്നുമായിരുന്നു വിവാദ പരാമർശം. പുതിയിടത്ത് പാർവതീ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് അറസ്റ്റ്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു