ശബരിമലയിൽ പ്രത്യേക സ്ക്വാഡുകളുടെ പരിശോധന; കച്ചവട കേന്ദ്രങ്ങളിൽ നിന്ന് 13,000 രൂപ പിഴ ഈടാക്കി

 
Kerala

ശബരിമലയിൽ പ്രത്യേക സ്ക്വാഡുകളുടെ പരിശോധന; കച്ചവട കേന്ദ്രങ്ങളിൽ നിന്ന് 13,000 രൂപ പിഴ ഈടാക്കി

ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തുന്നത്

Namitha Mohanan

സന്നിധാനം: ശബരിമലയിലും പമ്പയിലുമുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ തീ​ർ​ഥാ​ടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കി.​ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തുന്നത്.

നിയമലംഘനം നടത്തിയതിന് ഇതുവരെയായി 13,000 രൂപ പിഴയായി ഈടാക്കി. ​വൃത്തി കുറഞ്ഞ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മ്മാതാവിന്‍റെ വിലാസം, ഉല്‍പ്പന്നം പായ്ക്ക് ചെയ്ത തീ​യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, എംആര്‍പിയെക്കാള്‍ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന.

അധിക വില ഈടാക്കിയും തൂക്കത്തില്‍ കുറച്ചുമുളള വില്പന, ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, ഭക്ഷ്യവസ്തുക്കളിലെ മായം, ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുന്നതിനും അധികവില ഈടാക്കാതിരിക്കുന്നതിനും കര്‍ശന നിർ​ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാത്തതും ന്യൂനതകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ​യും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദിലെ യുഎസ് എംബസിയിൽ ഡ്രോൺ ആക്രമണം; സ്ഥിരീകരിച്ച് സൗദി പ്രതിരോധ മന്ത്രാലയം

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

സഞ്ജുവിനെതിരേ വംശീയാധിക്ഷേപം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

ഇവിടെ പറ്റില്ല, ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

"ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം"; മുഖ്യമന്ത്രിക്ക് വേണ്ടി പൊങ്കാലയർപ്പിച്ച് ശോഭ ജോർജ്