മന്ത്രി വി.എൻ വാസവൻ 
Kerala

ശബരിമല തീര്‍ഥാടന ഭക്തർക്കായി പഴുതടച്ചുള്ള വിപുലമായ സൗകര്യങ്ങൾ ലഭ്യമാക്കും; മന്ത്രി വി.എൻ വാസവൻ

നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ സൗകര്യമുണ്ടാക്കും

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഭക്തർക്കായി സൗകര്യങ്ങൾ വിപുലീകരിക്കും. ചിങ്ങമാസ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചയായതായും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഭക്തർക്ക് ഇടത്താവളങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തും. പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാവും. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ സൗകര്യമുണ്ടാക്കും. എരുമേലിയിലെ പാര്‍ക്കിങ് വിപുലീകരിക്കാനും തീരുമാനമുണ്ട്. നിലവിൽ എരുമേലിയില്‍ 1500 വാഹനങ്ങള്‍ പാര്‍ക് ചെയ്യാം. പാര്‍ക്കിങിനായി മറ്റൊരു സ്ഥലം കൂടി കണ്ടെത്താന്‍ കോട്ടയം കലക്റ്റര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഭക്തര്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കോന്നി മെഡിക്കല്‍ കോളെജിലും കോട്ടയം മെഡിക്കല്‍ കോളെജിലും പ്രത്യേക സെല്ല് തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എൻ വാസവൻപറഞ്ഞു. മരക്കൂട്ടത്തില്‍ പ്രത്യേക ആംബുലന്‍സ് ക്രമീകരിക്കും. മാലിന്യ നിര്‍മാര്‍ജനം സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും.

പുല്‍മേട് വഴിയും മറ്റു വനമേഖല വഴിയും വരുന്ന ഭക്തര്‍ക്ക് ഫോറസ്റ്റുകാരുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കും.മഴയും വെയിലും പ്രിതിസന്ധിയാകാത്ത തരത്തില്‍ ദേവസ്വം ബോര്‍ഡ് റൂഫിങ് ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബുക്കിങ് വഴി 80,000 ഭക്തര്‍ ഒരു ദിവസം വരുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. മുന്‍ അനുഭവങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ കുറവുകൾ ഉണ്ടാകാതിരിക്കാൻ ഭാവിയില്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ തിരക്ക് കൂടിയാലും ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിന് പൊലീസ് മാസ്റ്റര്‍ പ്ലാന്‍ ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ