എ.പത്മകുമാർ

 
Kerala

ശബരിമല സ്വർണക്കൊള്ള കേസ്; എ.പത്മകുമാർ വീണ്ടും റിമാൻഡിൽ

ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും

Jisha P.O.

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം കഴിഞ്ഞാൽ ജാമ്യ ഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്‍റെ നീക്കം. അതിന് മുൻപ് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി.

ശബരിമല സ്വർണക്കൊള്ളകേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരെത്തെ നിരീക്ഷിച്ചിരുന്നു.

തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് മനപൂർവമാണെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെൽ. പിച്ചളപാളി എന്നത് ചെമ്പ് പാളിയെന്ന് എഴുതി. അനുവദിക്കുന്നുവെന്നും മിനിറ്റ്സിൽ സ്വന്തം കൈപ്പടയിൽ എഴുതിച്ചേർത്തു. ഇതിന് പിന്നാലെയാണ് പോറ്റിക്ക് പാളികൾ‌ കൈമാറിയതെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്‍റെ വാദം തെറ്റാണ്. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിന് തെളിവില്ല. കേസിൽ ശങ്കർദാസ് പതിനൊന്നാം പ്രതിയെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.

തെളിവെടുപ്പിനിടെ ആക്രമിച്ചു; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവച്ചുകൊന്നു

മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരേ കേസ്

വിജയ്ക്ക് വീണ്ടും തിരിച്ചടി; ജനനായകന്‍റെ പ്രദർശനാനുമതി നിഷേധിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; പി.എസ്. പ്രശാന്തിന്‍റെ മൊഴിയെടുത്ത് എസ്ഐടി

അമെരിക്കയുടെ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിലേക്ക് അടുക്കുന്നു; ആക്രമണത്തെ നേരിടാൻ സജ്ജമെന്ന് ഇറാൻ