രമേശ് ചെന്നിത്തല

 
Kerala

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

പത്മകുമാറിനെതിരേ വ‍്യക്തമായ തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ചെന്നിത്തലയുടെ ചോദ‍്യം

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയും മുൻ എംഎൽഎയുമായ എ.പത്മകുമാറിനെതിരേ സിപിഎം നടപടി സ്വീകരിക്കാത്തതിൽ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേസിലെ രണ്ടാം എട്ടാം പ്രതിയായ പത്മകുമാർ രണ്ടു മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും സ്വർണക്കൊള്ളയുടെ ഗൂഢോലോചനയിൽ പത്മകുമാറിന് പങ്കുണ്ടെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആരോപിക്കുന്നു.

പത്മകുമാറിനെതിരേ വ‍്യക്തമായ തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ചെന്നിത്തലയുടെ ചോദ‍്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പത്മകുമാറിന്‍റെ നേതൃത്വത്തിൽ 10 കോടി രൂപ പിരിച്ചെടുത്തതായും പാർട്ടിയിൽ‌ നിന്നും പുറത്താക്കിയാൽ ഇക്കാര‍്യം പുറത്തുവരുമെന്ന ഭയമാണ് നടപടിയെടുക്കാൻ വൈകുന്നതെന്ന ആരോപണം ശരിയാണെന്ന് ധരിക്കേണ്ടി വരുമെന്നും കത്തിൽ പറയുന്നു.

സ്വന്തം നാട്ടിലും രക്ഷയില്ല; ന‍്യൂസിലൻഡിനെതിരേ നിരാശപ്പെടുത്തി സഞ്ജു

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ പ്രത‍്യേക സംഘം അന്വേഷിക്കും, ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല

വെള്ളാപ്പള്ളി നടേശന്‍റെ പദ്മഭൂഷൺ പിൻവലിക്കണമെന്ന പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി ആരംഭിച്ചു

"അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു, വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന റോയിയെ"