എ. പത്മകുമാർ

 
Kerala

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ‍്യമില്ല, ജയിലിൽ തുടരും

ജസ്റ്റിസ് എ. ബദറൂദ്ദീന്‍റെ ബെഞ്ചാണ് ജാമ‍്യഹർജി തള്ളിയത്

Aswin AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ വ‍്യാപാരിയായ ഗോവർധൻ എന്നിവരുടെ ജാമ‍്യാപേക്ഷ തള്ളി.

ജസ്റ്റിസ് എ. ബദറൂദ്ദീന്‍റെ ബെഞ്ചാണ് ജാമ‍്യഹർജി തള്ളിയത്. ഉത്തരവിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടു കേസുകളിലായാണ് പ്രതികൾ ജാമ‍്യാപേക്ഷകൾ നൽകിയത്.

പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നതിനെ പ്രോസിക‍്യൂഷനും പ്രത‍്യേക അന്വേഷണ സംഘവും എതിർത്തിരുന്നു. പ്രതികൾക്ക് ജാമ‍്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന പ്രോസിക‍്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പ്രകാരം പ്രതികൾ ഓരോരുത്തർക്കും കവർച്ചയിൽ പങ്കുണ്ടെന്നാണ്.

അതാവലെയുടെ പ്രസ്താവന; ജനാധിപത്യ മൂല്യങ്ങൾക്ക് എതിരെന്ന് എം.വി. ഗോവിന്ദൻ

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത റിമാൻഡിൽ

മാട്രിമോണിയൽ തട്ടിപ്പ്; ഒന്നര കോടി തട്ടിയ എഞ്ചിനിയർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കോഴിയിറച്ചി വില വർധിച്ചു; കിലോയ്ക്ക് 400 രൂപയായി

സ്വർണവില കൂടുന്നു; കുറയാൻ കാത്തിരിക്കേണ്ട, ഇനിയും കൂടും