ഗോവർധൻ
ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സ്വർണ വ‍്യാപാരി ഗോവർധന്‍റെ ജാമ‍്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ‍്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി.
കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ‍്യാപേക്ഷ തള്ളിയത്.
കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷം ജാമ‍്യാപേക്ഷ നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.
നേരത്തെ സമാന ആവശ‍്യവുമായി ഗോവർധൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അയ്യപ്പ ഭക്തനാണെന്നുമാണ് ജാമ‍്യഹർജിയിൽ ഗോവർധന്‍റെ വാദം.