ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഒരു മാസം കൂടി ഹൈക്കോടതി സമയം നീട്ടി നൽകി

 

file image

Kerala

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഒരു മാസം കൂടി ഹൈക്കോടതി സമയം നീട്ടി നൽകി

കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു

Namitha Mohanan

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. മുൻപ് കോടതി അനുവദിച്ച 6 ആഴ്ച സമയം ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഉടൻ പുറത്തിറക്കും.

കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നടപടി.

സ്വര്‍ണകൊള്ള കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

ബലാത്സംഗം നടന്നു, ഗർഭഛിദ്രത്തിനും തെളിവ്; രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം അടച്ചിട്ട മുറിയിൽ

രാഹുൽ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു

പരസ്യമായി വധശിക്ഷ നടപ്പിലാക്കി താലിബാൻ; 80,000 പേരുടെ മുന്നിൽ വച്ച് 13 കാരൻ വെടിയുതിർത്തു | Video

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ തള്ളി

രാഹുലിനെതിരേ വിട്ടുവീഴ്ചയില്ല; കടുത്ത നടപടി എടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ