എം.എസ്. മണി
തിരുവനന്തപുരം: തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരൻ ഡി. മണിയെന്ന എം.എസ്. മണിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് പ്രത‍്യേക അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചില്ല. മണിക്കു പിന്നിൽ ഇറിടിയം തട്ടിപ്പ് സംഘമാണെന്ന നിഗമനത്തിലാണ് പ്രത‍്യേക അന്വേഷണ സംഘം.
രണ്ടു തവണ മാത്രമാണ് തിരുവനന്തപുരത്ത് വന്നതെന്നും കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നുമാണ് മണി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ‍്യാപാരി ഗോവർധൻ എന്നിവരെ അന്വേഷണ സംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.