ശബരിമല സ്വർണക്കൊള്ള

 
Kerala

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലത്തിലെയും ശിവ, വ‍്യാളി രൂപങ്ങളിലെയും സ്വർണം നഷ്ടപ്പെട്ടെന്ന് എസ്ഐടി

പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ‌ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്

Aswin AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വർണം കൊള്ളയടിച്ചതായും കട്ടിള പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ‍്യാളി രൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണം തട്ടിയെടുത്തതായും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഈ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ച് വേർതിരിച്ചതായാണ് കണ്ടെത്തൽ. പ്രതികൾ ഹാജരാക്കിയ സ്വർണം കൂടാതെ ഇനിയും സ്വർണം കണ്ടെത്താനുള്ളതായും അതിനായുള്ള അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോർട്ടിലൂടെ വ‍്യക്തമാക്കുന്നു. സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പണിക്കൂലിയായി സ്വർണമെടുത്തിരുന്നു. ഇത് എസ്ഐടിക്കു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ; ആദ്യം ഓടുക ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ

അഞ്ചാം ആഷസ് ടെസ്റ്റ്: 15 അംഗ ഓസീസ് ടീമായി

വ്യാപക വിമർശനം; ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങാനുള്ള ടെണ്ടർ റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള കേസ് ; അടൂർ പ്രകാശ് വിഷയത്തിൽ പ്രതികരിക്കാതെ സുരേഷ് ഗോപി

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്