കെ.എസ്. ബൈജു

 
Kerala

ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു വീണ്ടും റിമാൻഡിൽ

14 ദിവസമാണ് റിമാൻഡ് കാലാവധി

Aswin AM

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസമാണ് റിമാൻഡ് കാലാവധി. കേസിൽ ബൈജുവിന്‍റെ ജാമ‍്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു.

ശനിയാഴ്ച നാലു മണിവരെ എസ്ഐടി കസ്റ്റഡിയിലായിരുന്നു ബൈജു. കസ്റ്റഡി സമയം അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തത്. സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് ബൈജു. കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തു വിടുന്ന സമയത്തും മഹസർ തയാറാക്കുമ്പോഴും ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്