പി.എസ്. പ്രശാന്ത്

 
Kerala

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് ഭരണ സമിതിയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ എസ്ഐടി നീക്കം

മുൻ ഭരണ സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ നീക്കവുമായി കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് ഭരണ സമിതിയെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തും.

മുൻ ഭരണ സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഹൈക്കോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർ‌ട്ടിലാണ് അന്വേഷണ സംഘം ഇക്കാര‍്യങ്ങൾ പറയുന്നത്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് 2025ൽ ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാൻ വേണ്ടി കൈമാറിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിൽ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. ദേവസ്വം ബോർഡ് സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

പ്രക്ഷോഭം അടിച്ചമർത്തൽ: വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

രോഗികൾക്ക് മരുന്നുകൾ നൽകിയില്ല; ജൻ ഔഷധി കേന്ദ്രത്തിന്‍റെ ലൈസൻസ് റദ്ദാക്കി ഡൽഹി സർക്കാർ

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി

'ആശുപത്രിയാക്കാൻ കൊള്ളില്ല, ഹോട്ടലാക്കാൻ കൊള്ളാം'; പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തിനെതിരേ മന്ത്രി കെ. മുരളീധരൻ