ശബരിമല പടിപൂജ.

 

ഫയൽ ചിത്രം.

Kerala

ശബരിമലയിൽ പടിപൂജ മുടങ്ങി

പൂജയ്ക്ക് ബുക്ക് ചെയ്യുന്ന ചിലർ ഈ സ്ലോട്ട് മൂന്നും നാലും മടങ്ങ് തുക അധികം വാങ്ങി മറിച്ചു വിൽക്കുന്നതായി വിജിലൻസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു

Thiruvananthapuram Bureau

സന്നിധാനo: വഴിപാട് ബുക്ക് ചെയ്തവർ എത്താത്തതിനാൽ ശബരിമലയിൽ പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിങ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് രണ്ടു ദിവസം പടിപൂജ മുടങ്ങിയത്.

1,40,000 രൂപയോളമാണു പടിപൂജയുടെ ചെലവ്. ഇതിനായി ആറു മാസം മുൻപെങ്കിലും സ്ലോട്ട് ബുക്ക് ചെയ്യണം. 2040 വരെ പടിപൂജ മുൻകൂർ രസീതാക്കിയെന്നാണു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ, ബുക്ക് ചെയ്ത ചിലർ ഈ സ്ലോട്ട് മൂന്നും നാലും മടങ്ങ് തുക അധികം വാങ്ങി മറിച്ചു വിൽക്കുന്നതായി വിജിലൻസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്.

പൂജ ബുക്ക് ചെയ്ത ആളോ അവരുമായി അടുത്ത് നിൽക്കുന്ന ബന്ധത്തിൽപ്പെട്ടവരോ തന്നെ പൂജയ്ക്ക് എത്തണമെന്നാണ് ചട്ടം. ഇതല്ലാതെ വരുന്നവരെ പൂജയ്ക്കായി വിജിലൻസ് അനുവദിക്കില്ല. ബുക്ക് ചെയ്യാത്തവർ വരാതാകുമ്പോൾ പൂജ നേരത്തെയും മുടങ്ങിയിട്ടുണ്ടെന്നാണ് തന്ത്രി അടക്കമുള്ളവരുടെ വിശദീകരണം. വഴിപാട് മുടങ്ങിയാലും നിത്യനിദാനങ്ങൾ സന്നിധാനത്ത് മുടങ്ങില്ലെന്നും തന്ത്രി പറയുന്നു.

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ

സ്ത്രീകൾക്ക് പ്രിയദർശിനി പലിശ രഹിത വായ്പ പദ്ധതി; സർക്കാരിന്‍റെ നൂറുദിന കർമപരിപാടിക്ക് വ്യാഴാഴ്ച തുടക്കം

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ആരോഗ്യമന്ത്രിയോട് ശോഭാ സുരേന്ദ്രൻ

സിജെപി സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രതിഷേധം; സമരമുഖത്ത് രാഹുലും, പ്രിയങ്കയും

സിംഗപ്പൂർ യാത്രയ്ക്കിടെ ഒന്നരക്കോടിയുടെ വജ്രം മോഷ്ടിച്ച് വായിലിട്ടു; ഇന്ത്യക്കാരന് രണ്ട് വർഷം തടവ്