എസ്. സുരേഷ്

 
Kerala

ശബരിമല തീർഥാടനം; അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു: ബിജെപി

ശബരിമല തീർഥാടനത്തെ ദുരിത തീർഥാടനമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി ബിജെപി

Aswin AM

തിരുവനന്തപുരം: ശബരിമല തീർഥാടനം ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും തീർഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്.

‌സര്‍ക്കാരിന്‍റെ വീഴ്ചയും ഭക്തരോടുള്ള അവഹേളനവും കാരണം ഈ തീർഥാടന കാലം ദുരിത കാലമായി മാറും. ശബരിമല തീർഥാടനത്തെ ദുരിത തീർഥാടനമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന് അയ്യപ്പന്‍റെ തിരുവാഭരണത്തിലും സ്വര്‍ണത്തിലുമാണ് കണ്ണ്. ശബരിമലയിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ അവിടെയെത്തുന്ന കോടാനുകോടി വിശ്വാസികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിലോ പിണറായി സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ല.

ശബരിമലയോടും ക്ഷേത്രങ്ങളോടും കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ഇരുമുന്നണികളും വച്ചു പുലര്‍ത്തുന്ന ഇരട്ടത്താപ്പ്, നടത്തിയ കൊള്ളകള്‍, ഇടപെടലുകള്‍, ക്ഷേത്രങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനാനാണ് ഒപ്പുശേഖരണം നടത്തുന്നത്. ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഈ തീർഥാടന കാലത്ത് ശബരിമല തീർഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കും. ഒപ്പുശേഖരണത്തിന്‍റെ ഉദ്ഘാടനം വൃശ്ചികം ഒന്നിന് നടത്തും. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. സോമനും വാര്‍ത്താമ്മേളനത്തില്‍ പങ്കെടുത്തു.

ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ല; പരിഭ്രാന്തിയിലുണ്ടായതെന്ന് ഉന്നത വൃത്തങ്ങൾ

ശബരിമല സ്വർണക്കൊള്ള; എൻ. വാസു റിമാൻഡിൽ, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

എൻ. വാസു അറസ്റ്റിലായതോടെ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ‍്യക്തമായെന്ന് വി.ഡി. സതീശൻ

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ