ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്

 

file image

Kerala

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്

ചെങ്ങറ സ്വദേശിയായ യൂട്യൂബർക്കെതിരേയാണ് പമ്പ പൊലീസ് കേസെടുത്തത്

Manju Soman

പത്തനംതിട്ട∙ ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആൾക്കെതിരേ കേസ്. ചെങ്ങറ സ്വദേശിയായ യൂട്യൂബർക്കെതിരേയാണ് പമ്പ പൊലീസ് കേസെടുത്തത്. ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടിലാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പോസ്റ്റ് ചെയ്തത്.

ആളൊഴിഞ്ഞ പതിനെട്ടാംപടി, അതിന് മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങള്‍ എന്നിവ കാണിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്. ഏപ്രില്‍ 24നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 19നാണ് വിഡിയോ പകർത്തിയതെന്ന് കണ്ടെത്തി. കേസെടുത്തതിനു പിന്നാലെ വിഡിയോ യൂട്യൂബിൽ നിന്ന് നീക്കി.

ശബരിമല നട അടച്ചുകഴിഞ്ഞാൽ അധികൃതർക്കു മാത്രമേ സന്നിധാനത്തേക്ക് പോകാൻ അനുവാദമുള്ളു. അതീവസുരക്ഷാ മേഖലയായ ഇവിടേക്ക് യുവാവ് എങ്ങനെ കടന്നുവെന്നാണു പൊലീസ് അന്വേഷിക്കുന്നത്.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി