വി.ഡി. സതീശൻ 

file image

Kerala

ശബരിമല യുവതി പ്രവേശനം; സിപിഎമ്മിന്‍റെ നിലപാട് മാറ്റം കുറ്റസമ്മതമാണെന്ന് വി.ഡി. സതീശൻ

സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ.

Jisha P.O.

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ പുരോഗമനവാദികളാണെന്ന് അവകാശപ്പെട്ട സിപിഎം പൊതുസമൂഹത്തോടും പ്രതിപക്ഷത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം പിന്തിരിപ്പന്മാരും അവർ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്.

ആചാരാനുഷ്ടാനങ്ങളിൽ മാറ്റം വരുത്തരുതെന്നും അത് അപകടരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങൾ പറഞ്ഞപ്പോൾ പിന്തിരിപ്പന്മാരാണെന്നാണ് സിപിഎം പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നില്ല. പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. തുടർച്ചയായി തെറ്റുകൾ സമ്മതിച്ചുവെന്നതിന്‍റെ കുറ്റസമ്മതമാണ് സർക്കാരിന്‍റെ ഇപ്പോഴെത്തെ നിലപാട് മാറ്റമെന്നും സതീശൻ കുറ്റപ്പെടുത്തി.

വനിതാ ടി20 ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ ടീം പ്രഖ‍്യാപിച്ചു; ഇടം നേടി നന്ദിനി ശർമയും യസ്തിക ഭാട്ടിയയും

റോഡ് മുറിച്ചുകടക്കുന്ന പെരുമ്പാമ്പിനെ കണ്ട് ബ്രേക്കിട്ടു, സ്കൂട്ടറിന് അകത്തേക്ക് കയറി പാമ്പ്; പുറത്തെടുത്തത് വണ്ടി പൊളിച്ച്

ആംആദ്മി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥകിനെതിരെ 2 എഫ്ഐആർ; പ്രതികാര നടപടിയെന്ന് ബിജെപി

വോട്ടെണ്ണൽ ദിനത്തിൽ പടക്കം വിൽപ്പനയ്ക്ക് നിരോധനം, ആഘോഷം അതിരുവിടരുത്: കോഴിക്കോട് നിരോധനാജ്ഞ

മഴ, ഇടിമിന്നൽ, കാറ്റ്: ഇന്ന് ഏഴ് ജില്ലകളിൽ യെലോ അലർട്ട്, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത