ശബരിമല യുവതി പ്രവേശനം; സർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

 

file image

Kerala

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് കൃത്യമായ പഠനം വേണമെന്ന് സർക്കാർ

Jisha P.O.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ, അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യ പരിഷ്കർത്താക്കളുമായും വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

17 പേജുകളുള്ള ഈ സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ 7 ചോദ്യങ്ങൾക്കുള്ള മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വന്നപ്പോഴുണ്ടായ സംഭവവിഭാഗങ്ങളും പ്രത്യേകിച്ച് സ്ത്രീ വിശ്വാസികളിൽ നിന്നുണ്ടായ പ്രതികരണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

നിഷ്പക്ഷ വിഭാഗം എന്ന നിലയിൽ പണ്ഡിതരുടെയും പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടുന്നത് നീതി നടപ്പാക്കുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും വേണമെന്നാണ് പുതിയ സത്യവാങ്മൂലത്തിലുള്ളത്.

''ഇന്ത്യയെ വിമർശിച്ചതിന് എന്നെ ഇങ്ങനെ കൊല്ലല്ലേ'', സൈബർ ആക്രമണത്തിൽ അമ്പരന്ന് ട്രംപിന്‍റെ ഉപദേഷ്ടാവ്

ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

ക്രിക്കറ്റ് മൈതാനത്ത് നിന്നും കമന്‍ററി ബോക്സിലേക്ക്; പുതിയ ഇന്നിങ്സിന് തുടക്കമിട്ട് രഹാനെ

അയോധ‍്യ ക്ഷേത്ര കൊള്ള, വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി; പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധവുമായി എംപിമാർ