പി. രാജീവ്

 

P Rajeev

Kerala

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

കോടതി പരിശോധിക്കുന്നത് സര്‍ക്കാരിന്‍റെ നിലപാടല്ല.

MV Desk

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് തിടുക്കത്തിൽ എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ചിന്‍റ വിധി വരട്ടെ. സര്‍ക്കാര്‍ നിലപാട് അറിയണമോ എന്നത് പുതിയ ബെഞ്ചല്ലേ തീരുമാനിക്കേണ്ടത്. അതിന് ശേഷമല്ലേ നിലപാട് പറയേണ്ടതെന്നും പി. രാജീവ് വ്യക്തമാക്കി.

കോടതി പരിശോധിക്കുന്നത് സര്‍ക്കാരിന്‍റെ നിലപാടല്ല. സുപ്രീം കോടതി നേരത്തെ പ്രസ്താവിച്ച വിധിയാണ്. അതിനാൽ സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിധിയുടെ പുനഃപരിശോധനയില്‍ ഇന്‍സ്റ്റന്‍റ് നിലപാടിന്‍റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്‍റെ വര്‍ത്തമാനങ്ങള്‍ എല്ലാം ഒരു മോഹകസേര കണ്ടുകൊണ്ടാണെന്നും പി. രാജീവ് വിമര്‍ശിച്ചു.ആഗോള അയ്യപ്പ സംഗമത്തില്‍ സാധാരണ സ്വീകരിക്കേണ്ട സമീപനമല്ല ഓഡിറ്റര്‍ക്കുണ്ടായത്. ഓഡിറ്ററുടെ കണക്കുകളില്‍ അസാധാരണത്വം ഉണ്ടെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ