മുഖ്യമന്ത്രി പിണറായി വിജയൻ
file image
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2,634 കേസുകളാണെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ ഗുരുതര വകുപ്പുകള്‍ ചുമത്തിയ ചില കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇതിന് ഓരോ കേസും പരിഗണിക്കുന്ന കോടതിക്ക് മുന്നിൽ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം - മുഖ്യമന്ത്രി പറഞ്ഞു.
1047 കേസുകളിൽ പൊലീസ് തുടര്‍ നടപടികള്‍ ഒഴിവാക്കുകയും പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 86 കേസുകള്‍ കോടതി മറ്റുതരത്തില്‍ തീര്‍പ്പാക്കി. 278 കേസുകള്‍ വെറുതെ വിട്ടു. 726 കേസുകളില്‍ ശിക്ഷ വിധിച്ചു. 692 കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.