File image
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷക്കരണത്തിനായി പുതിയ കമ്മിഷനെ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മാത്രമല്ല, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പൂർണമായും കൊടുത്തു തീർക്കും. ഒരു മാസത്തെ ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. മാർച്ച് മാസത്തോടെ കുടിശിക പൂർണമായും കൊടുത്തു തീർക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം, പങ്കാളിത്ത പെൻഷൻ എന്നതിൽ നിന്ന് ഏപ്രിൽ മാസത്തോടെ അഷ്വേറൻസ് പെൻഷൻ രീതിയിലേക്ക് മാറും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിക്കും. ജീവക്കാരുടെയും സർക്കാരിന്‍റേയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.