.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

ഏകീകൃത സിവിൽ കോഡ്: സിപിഎമ്മുമായി സഹകരിക്കാൻ തയാറെന്ന് സമസ്ത

സിവിൽ കോഡ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കുന്ന സമസ്ത കേരള ജം ഇയ്യാത്തുൽ ഉലമ സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

MV Desk

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ തയാറാണെന്ന് സമസ്ത. സിപിഎം സെമിനാറിലും പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകും, മറുപടി കിട്ടിയ ശേഷമാവും തുടർനടപടികളെക്കുറിച്ച് ചിന്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സിവിൽ കോഡ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കുന്ന സമസ്ത കേരള ജം ഇയ്യാത്തുൽ ഉലമ സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ കോഡ് വിഷയത്തിൽ ഏത് പാർട്ടിയുമായി സഹകരിക്കാനും തയ്യാറാണെന്ന് സമസ്ത വ്യക്തമാക്കി. മുസ്ലിം ലീഗുമായും കോൺഗ്രസുമായും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതത്തിന്‍റെ അടിസ്ഥാനത്തിലല്ല, പാരസ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്. ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിന്‍റെ നന്മകൾക്കെതിരെ നിൽക്കുന്ന ചരിത്രം മുസ്ലീം സമുദായത്തിനില്ല. വികാരപരമായ എടുത്തു ചാട്ടമല്ല വെണ്ടതെന്നും ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകണമെന്നും പറഞ്ഞ ജിഫ്രി തങ്ങൾ മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

"ഗർഭം കലക്കി ചേട്ടായിക്ക് സീറ്റ് കൊടുത്തില്ലെങ്കിലും ബലാൽസംഗക്കാരന് നമ്മൾ കൊടുക്കും"; പരിഹസിച്ച് ഇന്ദു മേനോൻ

"സ്ത്രീകളെ പറ്റിയുള്ള കാഴ്ചപ്പാട് മാറുവാൻ ആ സിനിമ സഹായിക്കും"; രഞ്ജിത്തിനെ വിമർശിച്ച് ഡോ. ബിജു

മുംബൈയിൽ യുവതിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചവരെ വെടിവച്ച് മലയാളി, ഒരാൾ മരിച്ചു | വിഡിയോ