പത്മജ വേണുഗോപാൽ file
Kerala

വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് സന്ദീപ് ചെന്നെത്തിയിരിക്കുന്നത്: പത്മജ വേണുഗോപാൽ

എത്ര വലിയ കുഴിയിലാണ് സന്ദീപ് വാര്യർ വീണിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്ന് പത്മജ.

Megha Ramesh Chandran

പാലക്കാട്: ബിജെപിയിൽ നിന്നു കോൺഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യർക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സ്നേഹത്തിന്‍റെ കടയിൽ അല്ല നിങ്ങൾ മെമ്പർഷിപ്പ് എടുത്തതെന്നും, വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്നെത്തിയിരിക്കുന്നതെന്നും അതു കാലം തെളിയിക്കുമെന്നുമാണ് പത്മജ കുറിപ്പിൽ വ്യക്തമാക്കിയത്.

''എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ഛർദിച്ചതൊക്കെ വിഴുങ്ങണ്ടേ'' എന്നും പത്മജ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കഷ്ടം സന്ദീപേ, നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്‍റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു. രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാൽ മതി.

സന്ദീപേ ആ ഇരിക്കുന്നതിൽ രണ്ടു പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിന്‍റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത്. അതു കാലം തെളിയിക്കും.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം

സുബിൻ ഗാർഗിന്‍റെ മരണം; അസം പൊലീസ് സിംഗപ്പൂരിൽ

റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

ബ്രൂക്കും സോൾട്ടും തിളങ്ങി; രണ്ടാം ടി20യിൽ കിവികളെ തകർത്ത് ഇംഗ്ലണ്ട്