മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, കുട്ടികളടക്കം 5 പേർക്ക് പരുക്ക്
എടപ്പാൾ: മലപ്പുറം എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം. ഒരാൾ മരിച്ചു. കുട്ടികൾക്കടക്കം 5 പേർക്ക് പരുക്കേറ്റു. കടയിൽ സാധനം വാങ്ങാനെത്തിയ വിജയൻ (60) ആണ് മരിച്ചത്.
തിങ്കളാഴ്ച 4 മണിയോടെയായിരുന്നു അപകടം. ദാറുൽ ഹുദായ സ്കൂളിന്‍റെ ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.