കൗമാര കലോത്സവത്തിന് തുടക്കം
തൃശൂർ: തൃശൂരിൽ 64 ആമത് കൗമാര കലോത്സവത്തിന് തുടക്കം. 250 ഇനങ്ങളിൽ 15,000 കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ സൂര്യകാന്തി' എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടനം.
വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്.
വേദികളുടെ പേരുകളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു.