ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; ലൈസൻസ് സസ്പെന്‍റ് ചെയ്തു

 
Kerala

ഫുട്ട് പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു | Video

ഫുട്ട് പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡ് സുരക്ഷാ നിയമം ലംഘിച്ചതിന് വേങ്ങേരി സ്വദേശിക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.

എടപ്പാളിൽ എംവിഡിയുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ട്. ലൈസൻസ് എത്രമാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നത് എടപ്പാളിലെ പരിശീലന പരിപാടിക്ക് ശേഷം തീരുമാനിക്കും.

പിഴ സംബന്ധിച്ച കാര്യങ്ങൾ കോടതി തീരുമാനിക്കും. അതേസമയം ഫുട്ട് പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. എംവിഡി ഉദ്യോഗസ്ഥരും പൊന്നാട അണിയിച്ചു.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്