കള്ളക്കടൽ പ്രതിഭാസം: കേരളതീരത്ത് കടലാക്രമണ സാധ്യത

 
file
Kerala

കള്ളക്കടൽ പ്രതിഭാസം: കേരളതീരത്ത് കടലാക്രമണ സാധ്യത

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു

Thiruvananthapuram Bureau

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം കാരണം കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം.

കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ട്രംപിന് അധികാരമില്ല; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 2 പേർക്ക് സസ്പെൻഷൻ

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറി ഉയർത്തി, ക്ലീനറുടെ മൃതദേഹം കണ്ടെത്തി

"എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂ": പദ്മജ വേണുഗോപാൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്