ആന്‍റണി രാജു 
Kerala

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 മുതല്‍, സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്‍റണി രാജു

ഉത്തരവ് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

Ardra Gopakumar

തിരുവനന്തപുരം: സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന ഉത്തരവ് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 നു പ്രാബല്യത്തിൽ വരും. ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചും മന്ത്രി ഉത്തരവിട്ടു.

ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ബിഹാറിൽ കൊട്ടിക്കലാശം; ജനഹിതം തേടി നേതാക്കൾ, വിധിയെഴുത്ത് വ്യാഴാഴ്ച

"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്''; പ്രകാശ് രാജിനെതിരേ ദേവനന്ദ

സീരിയൽ നടിക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളി യുവാവ് അറസ്റ്റിൽ

സ്ത്രീകൾക്ക് 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ആർജെഡിയുടെ അവസാന ഘട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ