ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

 
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

സിപിഎം പ്രവർത്തകർ കല്ലും വടികളും ഉപയോഗിച്ച് വാഹനം തല്ലിത്തകർത്തിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. ആക്രമണക്കേസിൽ പത്തു പേരുടെ ചിത്രങ്ങൾ പൊലീസ് സിപിഎമ്മിന് കൈമാറിയിരുന്നു. ഇവരിൽ പലരും പാർട്ടി ഓഫിസിൽ അഭയം തേടിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പാർട്ടി ഓഫിസിനുള്ളിൽ കയറാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

സംഘർഷം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സിപിഎം നേതാക്കളുമായി പൊലീസ് ചർച്ച നടത്തിയിരുന്നു. പിണറായിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

സിപിഎം പ്രവർത്തകർ കല്ലും വടികളും ഉപയോഗിച്ച് വാഹനം തല്ലിത്തകർത്തിരുന്നു. ആക്രമണത്തിൽ വാഹനത്തിന്‍റെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗം; സിആർപിഎഫ് അന്വേഷണം ഊർജിതമാക്കി

പ്രതിഷേധിക്കുന്നവർക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? താക്കീതുമായി സുപ്രീം കോടതി

‌മഞ്ഞക്കാർഡുകാർക്ക് ഓണക്കിറ്റ്, 16 ഇനങ്ങൾ; വിതരണം ഓഗസ്റ്റ് 10 മുതൽ

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ വജ്രവ്യാപാരി മോചിതനായി; 44 കോടി രൂപ മോചനദ്രവ്യം നൽകിയെന്ന് റിപ്പോർട്ട്

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം