ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

 
Kerala

ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ബസിനടിയിൽ കുടുങ്ങിയ വിദ്യാര്‍ഥിയുടെ പരുക്ക് ഗുരുതരം

Ardra Gopakumar

കൊച്ചി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്‌സും എത്തി രക്ഷാപ്രവർത്തവനം പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടാവുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിനടിയിൽ കുടുങ്ങിയ വിദ്യാര്‍ഥിനിയുടെ പരുക്ക് ഗുരുതരമാണ്. കുട്ടിയെ കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ മറ്റു പത്തോളം പേരെ കോതമംഗലം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർ ഫൈനൽ കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം; 6 പേർക്ക് പരുക്ക്