തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഇരയോടു സംസാരിച്ച മാധ്യമ പ്രവർത്തകരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം.
ഇരയുമായി നാല് മാധ്യമ പ്രവർത്തകരാണ് സംസാരിച്ചിട്ടുള്ളത്. ഇരയിൽ നിന്നും നേരിട്ട് മൊഴിയെടുക്കുന്നതിന് മുന്നോടിയായാണ് ആദ്യം മാധ്യമ പ്രവർത്തകരിൽ നിന്നും മൊഴിയെടുക്കാൻ ഒരുങ്ങുന്നത്.
രാഹുലിനെതിരേ സ്വമേധയാ കേസെടുത്ത വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. രാഹുലിനെതിരേ കാര്യങ്ങൾ തുറന്നുപറയാനും പറയാതിരിക്കാനും ഇരയുടെ മേൽ പലയിടത്തു നിന്നായി സമ്മർദമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം.