രഞ്ജിത് 
Kerala

ലൈംഗികാതിക്രമകേസ്; രഞ്ജിത് ജയിലിൽ തുടരും, ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്‍റെ ആവശ്യം

Namitha Mohanan

കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമകേസിൽ സംവിധായകൻ‌ രഞ്ജിത് ജയിലിൽ തുടരും. രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. എറണാകുളം ജുഢീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഏപ്രിൽ 10 ന് വിധി പറയുക.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്‍റെ ആവശ്യം. എന്നാൽ ജയിലിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും നിലവിൽ‌ ഈ കേസിൽ പ്രതിയാണ് രഞ്ജിത്തെത്തുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. തുടർന്ന് ജാമ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ