ലൈംഗികാതിക്രമ പരാതി; ജഡ്ജിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

 

Representative image

Kerala

ലൈംഗികാതിക്രമം; ജഡ്ജിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജിയായിരുന്ന ഉദയകുമാറിനെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

കൊല്ലം: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജിയായിരുന്ന ഉദയകുമാറിനെതിരേ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഉദയകുമാർ ലൈംഗികാതിക്രമം നടത്തിയതായി കൊല്ലം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ ജഡ്ജിക്ക് മൂന്നു പേർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

വിവാഹ മോചനത്തിന് ത‍യാറായി മാനസികമായി തളർന്ന സ്ത്രീകൾ കുടുംബക്കോടതിയിലെത്തുമ്പോൾ സാധാരണ അഭിഭാഷകരാണ് കൗൺസിലിങ്ങിന് വിധേയരാക്കുന്നത്. എന്നാൽ ഉദയകുമാർ അവരെ തന്‍റെ ചേംബറിലേക്ക് നേരിട്ട് വിളിച്ചുകൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പരാതികൾ ലഭിച്ചതിനെത്തുടർന്ന് കൊല്ലം ജില്ലാ ജഡ്ജി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു.

''എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലാത്തവർ വാങ്ങണ്ട''; ട്രംപിനെതിരേ വിമർശനവുമായി ജയശങ്കർ

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള 215 സ്കൂളുകളെറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ

''കൂടുതൽ വിശദീകരിക്കാനില്ല''; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ

ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു | Video

പേര് സി.എൻ. ചിന്നയ്യ, മാണ്ഡ്യ സ്വദേശി; ധർമസ്ഥലയിലെ മുഖം മൂടിധാരിയുടെ ചിത്രം പുറത്തുവിട്ടു