മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്ധ‍്യവയസ്ക്കന്‍ അറസ്റ്റിൽ 
Kerala

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്ധ‍്യവയസ്കന്‍ അറസ്റ്റിൽ

കഴിഞ്ഞ 18-ാം തിയതിയാണ് സംഭവം നടന്നത്

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ‍്യവയസ്ക്കനെ പൊലീസ് പിടികൂടി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മൂക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-ാം തിയതിയാണ് സംഭവം നടന്നത്. മൂന്നര വയസുകാരിയായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കു്ട്ടിയോട് അംഗനവാടി ടീച്ചർ കാര‍്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടർന്ന് ടീച്ചർ ഉടനെ കുന്ദമംഗലം ഐസിഎസ് ഓഫീസറെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയും ചെയ്തു.

മുക്കം ഇൻസ്പെക്‌ടർ ജീവൻ ജോർജിന്‍റെ നേത‍്യത്വത്തിലുള്ള സംഘം പ്രതിയെ കോഴിക്കോട്ട് നിന്നും അറസ്റ്റ് ചെയ്തു. താമരശ്ശരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ