രാഹുൽ മാങ്കൂട്ടത്തിൽ
കാസർഗോഡ്: ഹൊസ്ദുർഗ് കോടതി വളപ്പിൽ വൻ പൊലീസ് സന്നാഹം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടെക്ക് എത്തിക്കുമെന്ന സൂചനകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്.
കോടതി വളപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവർ എത്തിച്ചേർന്നിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര‍്യത്തിൽ ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമായിട്ടില്ല.