രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

ആദ‍്യ സംഘത്തിൽ നിന്നും രാഹുലിന് വിവരങ്ങൾ ചോർന്നുവെന്ന നിഗമനത്തെത്തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.

ആദ‍്യ സംഘത്തിൽ നിന്നും രാഹുലിന് വിവരങ്ങൾ ചോർന്നുവെന്ന നിഗമനത്തെത്തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

നേരത്തെ രാഹുലിനെതിരായ കേസിൽ അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘം കർണാടകയിൽ നിന്നും മടങ്ങിയിരുന്നു. ഒളിവിൽ പോയി പത്ത് ദിവസങ്ങൾ പൂർത്തിയായിട്ടും രാഹുലിനെ ഇതുവരെ അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. നവംബർ 27നാണ് രാഹുലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.

പരാതി പൊലീസിനു കൈമാറിയതോടെയാണ് രാഹുൽ‌ ഒളിവിൽ പോയത്. അതേസമയം, 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസിൽ രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. തിങ്കളാഴ്ചയോടെ കോടതി വിശദമായ വാദം കേൾക്കും.

കരുവന്നൂർ ബാങ്കിൽ വീണ്ടും എൽഡിഎഫ്; 13 സീറ്റിലും വിജയിച്ച് സിപിഎം

തന്ത്രിയുടെ ജാമ്യം കേസിൽ തിരിച്ചടിയാവും; ഹൈക്കോടതിയിൽ എസ്ഐടി അപ്പീൽ നൽകും

ഡിഎംകെയുടെ ശക്തികേന്ദ്രത്തിൽ കണ്ണ് വച്ച് ടിവികെ; വിജയ്‌യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ!

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

വിവാഹ ദിനത്തിൽ സഹോദരിമാർ ജീവനൊടുക്കി; കണ്ണീരണിഞ്ഞ് കല്യാണവീട്