കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിൽ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വിവാദങ്ങളിലും ആരോപണങ്ങളിലും പ്രതിരോധത്തിലായ എസ്എഫ്‌ഐയ്ക്ക് ആശ്വാസം നൽകുന്നതാണ് ഈ വിജയം. തുടര്‍ച്ചയായ 24-ാം തവണയാണ് എസ്എഫ്ഐ കണ്ണൂര്‍ സര്‍വകലാശാലയിൽ യൂണിയന്‍ പിടിക്കുന്നത്.
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ടി.പി. അഖില ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ടി. പ്രതീക് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ജയിച്ചു. നേരത്തെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.