മന്ത്രി ഗണേഷ്‍കുമാറിനെതിരേ കെഎസ്ആർടിസി ബസിൽ പോസ്റ്ററോട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സംഘര്‍ഷം

 
Kerala

മന്ത്രി ഗണേഷ്‍കുമാറിനെതിരേ കെഎസ്ആർടിസി ബസിൽ പോസ്റ്ററോട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സംഘര്‍ഷം

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കെ.ബി. ഗണേഷ്‍കുമാറിനെതിരേ കെഎസ്ആർടിസി ബസിൽ പോസ്റ്ററോട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസുകളിൽ ഒട്ടിച്ച പോസ്റ്റര്‍ പൊലീസ് കീറിയതോടെ വാക്കുതര്‍ക്കമായി. പൊലീസും പ്രവര്‍ത്തകരും തമ്മിൽ കയ്യാങ്കളിയായി.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രതിഷേധം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു