Kerala

സിനിമ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും; സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ

സിനിമ മേഖലയിൽ നിന്നും തന്നെ ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുന്നത് സ്വാഗതാർഹമാണ്

MV Desk

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. സിനിമ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിയുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ റെയ്ഡ് നടത്തും. എന്നാൽ ഇതുവരെ ആരിൽ നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ നിന്നും തന്നെ ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുന്നത് സ്വാഗതാർഹമാണ്. വെളിപ്പെടുത്തൽ നടത്തിയ ആളുടെ മൊഴി എക്സൈസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരള സർവ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ വച്ച് ടിനി ടോം സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'സിനിമയിൽ പലരും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഒരു പ്രമുഖ നടന്‍റെ മകനായി അഭിനയിക്കാനാണ് മകനെ വിളിച്ചത്. എന്നാൽ മകനെ സിനിമയിലേക്ക് വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. 16-18 വയസിനിടയിലാണ് കുട്ടികൾ ഇത്തരം ശീലങ്ങളിലേക്ക് കടക്കുന്നത്. എനിക്ക് ഒരു മകനേ ഉള്ളൂ'- എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും