ഷാഫി പറമ്പിൽ 
Kerala

പി. സരിനെ തള്ളി ഷാഫി പറമ്പിൽ

വടകരയിൽ സിപിഎമ്മിനെയും ബിജെപിയെയും തോൽപ്പിക്കുക എന്നതായിരുന്നു ലക്ഷ‍്യമെന്നും പാലക്കാടും അതുതന്നെയാണെന്നും ഷാഫി വ‍്യക്തമാക്കി

പാലക്കാട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുള്ള പി. സരിന്‍റെ ആരോപണങ്ങൾ തള്ളി ഷാഫി പറമ്പിൽ എംപി. വടകരയിൽ സിപിഎമ്മിനെയും ബിജെപിയെയും തോൽപ്പിക്കുക എന്നതായിരുന്നു ലക്ഷ‍്യമെന്നും പാലക്കാടും അതുതന്നെയാണെന്നും ഷാഫി വ‍്യക്തമാക്കി.

പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും തനിക്ക് കിട്ടിയതിനെക്കാൾ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്നും ഷാഫി കൂട്ടിചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നടത്തിയ അട്ടിമറി കാരണമാണ് ഷാഫി സ്ഥാനാർഥിയായതെന്നായിരുന്നു സരിന്‍റെ ആരോപണം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ