ഷമ്മി തിലകൻ 
Kerala

ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം; മോഹൻലാലിന്‍റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

'ഉപ്പുതിന്നവർ ആരാണെങ്കിലും വെള്ളം കുടിക്കും. ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും'

തിരുവനന്തപുരം: അമ്മ പ്രസിഡന്‍റ് മോഹൻലാലിന് പ്രതികാരശേഷി നഷ്ടപ്പെട്ടുനെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്‍റെ പ്രതികരണം.

മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്നാണ് സംശയം. ഉപ്പുതിന്നവർ ആരാണെങ്കിലും വെള്ളം കുടിക്കും. ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഹേമ കമ്മിറ്റിയാണ് പവർ ​ഗ്രൂപ്പ് എന്ന വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകൾ പ്രകാരമേ ആ ​ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വി​ഗ്രഹങ്ങൾ ഉടച്ചുകളയണം. സിദ്ദിഖിന്‍റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്‍റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം', ഷമ്മി തിലകൻ പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്