സിദ്ധാർഥന്‍റെ മരണം; പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം തടഞ്ഞ സർവകലാശാല നടപടി ശരിവച്ച് ഹൈക്കോടതി

 
Kerala

സിദ്ധാർഥന്‍റെ മരണം; പ്രതികളുടെ തുടർ പഠനം തടഞ്ഞ സർവകലാശാലാ നടപടി കോടതി ശരിവച്ചു

2024 ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്റിനറി കോളെജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ ആത്മഹത്യ ചെയ്തത്

Namitha Mohanan

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ 19 വിദ്യാർഥികളുടെയും തുടർ പഠനം തടഞ്ഞ കേരള വെറ്ററിനറി സർവകലാശാലാ നടപടി ശരിവച്ച് കേരള ഹൈക്കോടതി. മൂന്ന് വർഷത്തേക്ക് വിദ്യാർഥികൾക്ക് ക്യാംപസ് പ്രവേശനം നേടാനാവില്ല.

സിദ്ധാർഥന്‍റെ അമ്മയുടെ അപ്പീലിലാണ് കോടതി വിധി. പ്രതികളായ വിദ്യാർഥികൾക്ക് മറ്റ് ക്യാംപസുകളിൽ പ്രവേശനം നൽകിയ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി.

2024 ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്റിനറി കോളെജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ ആത്മഹത്യ ചെയ്തത്. പിന്നാലെ ക്രൂരമായ റാഗിങ്ങിനെ വിവരങ്ങളും പുറത്തു വരികയായിരുന്നു. കോളെജിലെ സഹപാഠികളും സീനിയർ വിദ്യാർഥികളും സിദ്ധാർഥനെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കുകയായിരുന്നു.

ഹോസ്റ്റൽ, കോളെജിന് സമീപ പ്രദേശങ്ങൾ എന്നിവിിടങ്ങളിൽ വച്ച് ദിവസങ്ങളോളം സിദ്ധാർഥനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്നാണ് സിദ്ധാർഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ