എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും

 
Kerala

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും

പേര് പട്ടികയിൽ ഇല്ലാത്തവർ ഫോം 6 പൂരിപ്പിച്ച് സമർപ്പിക്കണം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ https://voters.eci.gov.in എന്ന ലിങ്ക് വഴി പട്ടികയിൽ പേരുണ്ടോ എന്നറിയാം. നിലവിൽ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് 24.08 പേരാണ് പുറത്തായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മിഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 8.65 ശതമാനം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. കരട് പട്ടികയിൽ ജനുവരി 22 വരെ പരാതികൾ സമർപ്പിക്കാം.

പരാതികൾ പരിഗണിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2025 ഒക്റ്റോബറിൽ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തിരുന്നത്. ഇതിൽ 2.54കോടി പേർ ഫോം പൂരിപ്പിച്ചു നൽകി. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമ്മിഷൻ വ്യക്തമാക്കിയിരിക്കുന്നത്.

ലിങ്കിൽ കയറി സംസ്ഥാനം കേരളം തെരഞ്ഞെടുത്തിനു ശേഷം നിങ്ങളുടെ ജില്ല തെരഞ്ഞെടുക്കുക. നിയമസഭാ മണ്ഡലം തെരഞ്ഞെടുത്താൽ ബൂത്ത് തലത്തിലുള്ള വോട്ടർ പട്ടികയുടെ ഗൂഗിൾ ഡ്രൈവ് ഫോൾഡർ ലഭിക്കും. താലൂക്ക്, ഗ്രാമം അല്ലെങ്കിൽ ബൂത്ത് നമ്പർ എന്നിവയുടെ അടിസ്ഥാനത്തിൽ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം. വോട്ടർ ഐഡി കാർ നമ്പർ ഉപയോഗിച്ച് electoralsearch.eci.gov.in എന്ന സൈറ്റിലൂടെയും ECINETഎന്ന ആപ്പ് വഴിയും വിവരങ്ങൾ തെരയാം.

പേര് പട്ടികയിൽ ഇല്ലാത്തവർ ഫോം 6 പൂരിപ്പിച്ച് സമർപ്പിക്കണം.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

അനാവശ്യ തിടുക്കം; സിഎംആർ എക്സാലോജിക് കേസിലെ ഹർജിക്കാരന് പിഴ