കേരളത്തിലും പ്രത്യേക വോട്ടർ പട്ടിക പരിഷ്ക്കരണം വരുന്നു; അനുമതി കാത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: ബിഹാറിന് പിന്നാലെ കേരളത്തിലും പ്രത്യേക വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയാലുടൻ നടപടിക്രമങ്ങൾ ആരംഭിക്കും. രാജ്യ വ്യാപകമായി എസ്ഐആറിനെതിരേ വിമർശനമുയരുന്നതിനിടെയാണ് കേരളത്തിലേക്ക് പ്രക്രിയ എത്തുന്നത്.
പ്രത്യേക വോട്ടർ പട്ടിക പരിഷ്ക്കരണവും തിരുത്തലുമാണ് എസ്ഐആറിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം ലഭിച്ചതായാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ അനുമതി കിട്ടിയാൽ ഉടൻ എസ്ഐആർ എന്ന പ്രത്യേക വോട്ടർ പട്ടിക റിവിഷന് തുടക്കമാവും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുകയും മാധ്യമങ്ങൾക്ക് പ്രക്രിയയുടെ വിശദാംശങ്ങൾ കൈമറുകയും ചെയ്യും.