പെരുമ്പാവൂരിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

 

file image

Kerala

പെരുമ്പാവൂരിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു; ഒരാളെ രക്ഷപെടുത്തി

ഫാത്തിമയും ഫർഹത്തും പുഴക്കരയിൽ നടക്കാനിറങ്ങിയതായിരുന്നു

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ (15) നാട്ടുകാർ രക്ഷപെടുത്തി.

ഫാത്തിമയും ഫർഹത്തും പുഴക്കരയിൽ നടക്കാനിറങ്ങിയതായിരുന്നു. പുഴയരികിലെ ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി ക‍യറവെ കാൽ വഴുതി ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.

തുടർന്ന് ഫർഹത്തിനെ നാട്ടുകാർ രക്ഷിച്ചെങ്കിലും ഫാത്തിമയെ കണ്ടെത്താനായിരുന്നില്ല. രണ്ടു മണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷം ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു