ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

ശ്രീറാംപുരയിലെ വീട്ടിൽ നിന്നും 176 ഗ്രാം സ്വർണാഭരണങ്ങളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്

Aswin AM

ബംഗളൂരു: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പ്രത‍്യേക അന്വേഷണ സംഘം സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്നും 176 ഗ്രാം സ്വർണാഭരണങ്ങളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. സ്വർണാഭരണങ്ങൾ കൂടാതെ ഭൂമി ഇടപാട് രേഖകളും കണ്ടെത്തിയതായാണ് സൂചന.

സ്വർണാഭരണങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേരളത്തിനു പുറമെ ബംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയിടപാടുകൾ നടത്തിയതായാണ് ലഭിക്കുന്ന വിവരം. അതേസമയം, കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിന്‍റെ ബെല്ലാരിയിലുള്ള ജ്വല്ലറിയിൽ നിന്നും സ്വർണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു

വനിതാ ഡോക്റ്ററുടെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ