ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്‍റെ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്‍റെ മൊഴി രേഖപ്പെടുത്താൻ സമയം തേടി എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്‍റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു.
കേസിൽ ജയറാം സാക്ഷിയാക്കുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ അടക്കമുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
അതേ സമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്.