Kerala

തൃശൂരിലെ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നിൽ‌ രാഷ്ട്രീയ വേട്ടയാടൽ: സീതാറാം യെച്ചൂരി

ന്യൂഡൽഹി: തൃശൂരിൽ സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടിക്ക് വെളിപ്പെടുത്താത്ത അക്കൗണ്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതിന്‍റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ‌ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണു മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം ഒരു കോടി രൂപ പിൻവലിച്ചിരുന്നു. അതേസമയം, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു